ഭൂമി ശാസ്ത്രം
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ കൊണ്ടോട്ടി ബ്ളോക്കിലാണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പള്ളിക്കല്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന് 25.85 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചെറുകാവ്, പുളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെടിയിരുപ്പ്, കൊണ്ടോട്ടി, കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തേഞ്ഞിപ്പലം, കണ്ണമംഗലം, പെരുവള്ളൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചേലേമ്പ്ര, പെരുവള്ളൂര്‍ പഞ്ചായത്തുകളുമാണ്.