ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
പള്ളിക്കല്‍, കരിപ്പൂര്‍ എന്നീ പ്രദേശങ്ങള്‍ പുരാതനകാലത്ത് പെരുമാക്കന്മാരുടെ ഭരണത്തിന് കീഴിലായിരുന്നു. എ.ഡി.825-ല്‍ തന്നെ പള്ളിക്കല്‍ സാമൂതിരിരാജാവിന്റെ അധീനതയിലായിരുന്നു. പിന്നീട് ഈ പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്റെ കൈവശത്തിലായിയെങ്കിലും ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരവും, കോണ്‍വാലീസ് പ്രഖ്യാപനത്തേയും തുടര്‍ന്ന് ഇവിടം ബ്രിട്ടീഷ് അധീന പ്രദേശമായി. പളളിക്കല്‍, കരിപ്പൂര്‍ പ്രദേശങ്ങള്‍ വീണ്ടും 1802 മുതല്‍ സാമൂതിരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. പിന്നീട് ഭരണപരമായ സൌകര്യം, നികുതിപിരിവ് എന്നിവ പരിഗണിച്ച് സാമൂതിരി ഈ പ്രദേശങ്ങള്‍ ചില കോവിലകക്കാര്‍, ഗൂരുവായൂര്‍ ദേവസ്വം, വെള്ളിമുറ്റത്ത് മൂസ്സത്, കല്പശ്ശേരി മൂപ്പില്‍ നായര്‍, മംഗലശ്ശേരി നമ്പൂതിരി, പാറപ്പുറത്ത് നമ്പൂതിരി, കൊണ്ടുവെട്ടി തങ്ങള്‍ എന്നീ ജന്മികള്ക്ക് ഏല്‍പിച്ചുകൊടുക്കുകയുണ്ടായി. 1970-ലെ ഭൂപരിഷ്കരണം വരെ ഈ വ്യവസ്ഥിതി തുടര്‍ന്നു. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്ന...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
May 13, 2026
കാലിക്കറ്റ് യൂനിവേഴ്സിറ്റി
കേരളത്തിലെ രണ്ടാമത്തെ സർവകലാശാലയാണ് കാലിക്കറ്റ് സർവകലാശാല. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവകലാശാലാ ആസ്ഥാനം. നിർമ്മായ കർമ്മണാ ശ്രീ എന്നതാണ് സർവകലാശാലയുടെ ആദർശവാക്യം. ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ സി. എച്ച്. മുഹമ്മദ് കോയയാണ് സർവകലാശാല തറക്കല്ലിടലും ഉദ്ഘാടനവും...
കൂടുതൽ വായിക്കുക