പഞ്ചായത്ത്

പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: പഞ്ചായത്തിന്റെ തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി...

സാബിറ പുളിയമ്പലത്ത്

പ്രസിഡൻ്റ്

കെ. പി സക്കീര്‍

വൈസ് പ്രസി‍ഡണ്ട് & ചെയർമാൻ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

ഖൈറുന്നീസ കെ

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ പി മുസ്തഫ തങ്ങള്‍

ചെയര്‍മാന്‍ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

നഫീസ റിന്‍സി പി എ

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

ഷമില്‍ ഇ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി താലൂക്കിലെ കൊണ്ടോട്ടി ബ്ളോക്കിലാണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. പള്ളിക്കല്‍ വില്ലേജുപരിധിയിലുള്‍പ്പെടുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്തിന് 25.85 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ വടക്കുഭാഗത്ത് ചെറുകാവ്, പുളിക്കല്‍, ചേലേമ്പ്ര പഞ്ചായത്തുകളും, കിഴക്കുഭാഗത്ത് നെടിയിരുപ്പ്, കൊണ്ടോട്ടി, കണ്ണമംഗലം പഞ്ചായത്തുകളും, തെക്കുഭാഗത്ത് തേഞ്ഞിപ്പലം, കണ്ണമംഗലം, പെരുവള്ളൂര്‍ പഞ്ചായത്തുകളും, പടിഞ്ഞാറുഭാഗത്ത് ചേലേമ്പ്ര, പെരുവള്ളൂര്‍ പഞ്ചായത്തുകളുമാണ്. 1964-ലാണ് പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് രൂപീകൃതമായത്. പള്ളിക്കലും കരിപ്പൂരും ഉള്‍പ്പെടുന്ന പള്ളിക്കല്‍ ഗ്രാമപഞ്ചായത്തില്‍ 1964 ജനുവരി 1-നാണ് ആദ്യമായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്തുബോര്‍ഡ് നിലവില്‍ വന്നത്. പ്രഥമ പഞ്ചായത്തു പ്രസിഡന്റ് വി.പി.കുഞ്ഞഹമ്മദ് ആയിരുന്നു. ഭൂപ്രകൃതിയനുസരിച്ച് ഇടനാട് മേഖലയില്‍ സ്ഥിതിചെയ്യുന്ന പള്ളിക്കല്‍ പഞ്ചായത്തിനെ ഉയര്‍ന്ന സമതലപ്രദേശങ്ങള്‍, ചെരിവുകള്‍ എന്നിങ്ങനെ തരംതിരിക്കാം. ചരല്‍മണ്ണ്, പാറ, വെട്ടുകല്ല്, കരിങ്കല്ല്, എന്നിവയാണ് പഞ്ചായത്തില്‍ കാണപ്പെടുന്ന...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം

പള്ളിക്കല്‍, കരിപ്പൂര്‍ എന്നീ പ്രദേശങ്ങള്‍ പുരാതനകാലത്ത് പെരുമാക്കന്മാരുടെ ഭരണത്തിന്‍ കീഴിലായിരുന്നു. എ.ഡി.825-ല്‍ തന്നെ പള്ളിക്കല്‍ സാമൂതിരിരാജാവിന്റെ അധീനതയിലായിരുന്നു. പിന്നീട് ഈ പ്രദേശങ്ങള്‍ ടിപ്പുസുല്‍ത്താന്റെ കൈവശത്തിലായിയെങ്കിലും ശ്രീരംഗപട്ടണം ഉടമ്പടിപ്രകാരവും, കോണ്‍വാലീസ് പ്രഖ്യാപനത്തേയും തുടര്‍ന്ന് ഇവിടം ബ്രിട്ടീഷ് അധീന പ്രദേശമായി. പളളിക്കല്‍, കരിപ്പൂര്‍ പ്രദേശങ്ങള്‍ വീണ്ടും 1802 മുതല്‍ സാമൂതിരിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. പിന്നീട് ഭരണപരമായ സൌകര്യം, നികുതിപിരിവ് എന്നിവ പരിഗണിച്ച് സാമൂതിരി ഈ പ്രദേശങ്ങള്‍ ചില കോവിലകക്കാര്‍, ഗൂരുവായൂര്‍ ദേവസ്വം, വെള്ളിമുറ്റത്ത് മൂസ്സത്, കല്പശ്ശേരി മൂപ്പില്‍ നായര്‍, മംഗലശ്ശേരി നമ്പൂതിരി, പാറപ്പുറത്ത് നമ്പൂതിരി, കൊണ്ടുവെട്ടി തങ്ങള്‍ എന്നീ ജന്മികള്‍ക്ക് ഏല്‍പിച്ചുകൊടുക്കുകയുണ്ടായി. 1970-ലെ ഭൂപരിഷ്കരണം വരെ ഈ വ്യവസ്ഥിതി തുടര്‍ന്നു. ജൈവവൈവിധ്യം കൊണ്ട് സമ്പന്നമായിരുന്ന...

കൂടുതൽ വായിക്കുക

വാർത്തകളും ലേഖനങ്ങളും

Featured Image

May 13, 2026

കാലിക്കറ്റ് യൂനിവേഴ്സിറ്റി

കേരളത്തിലെ രണ്ടാമത്തെ സർവകലാശാലയാണ് കാലിക്കറ്റ് സർവകലാശാല. മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പലത്താണ് സർവകലാശാലാ ആസ്ഥാനം. നിർമ്മായ കർമ്മണാ ശ്രീ എന്നതാണ് സർവകലാശാലയുടെ ആദർശവാക്യം. ഇ.എം.എസ് മന്ത്രിസഭയിലെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയായിരിക്കെ സി. എച്ച്. മുഹമ്മദ്‌ കോയയാണ് സർവകലാശാല തറക്കല്ലിടലും ഉദ്ഘാടനവും...

കൂടുതൽ വായിക്കുക
പുതിയ വാർത്ത